Monday 31 October 2011

മുസ്ലിം സ്ത്രീകള്‍ക്ക്  ഡാന്‍സ്  അനുവദനീയമാണോ?

ചൊ: മുസ്ലിം മാനേജ് മെന്റിലുള്ള  പല വിദ്യാലയങ്ങളിലും പെണ്‍കുട്ടികളെകൊണ്ട്  tസ്റ്റജില്‍ ന്രിത്തപരിപാടികള്‍ ചെയ്യികുന്നതായി കാണുന്നു . ഇത്  സത്യവിശ്വാസികള്‍ക്ക് അനുവദനീയമാണോ?


ഉ: സ്ത്രീകളുടെ വസ്ത്രധാരണം , സംസാരം,ഹാവഭാവങ്ങള്‍,പെരുമാറ്റം തുടങിയ പല കാര്യങ്ങളിലും ഇസ്ലാം കണിശമായ ചിട്ടകളും ചട്ടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ ആനിലെ 24 :31 സൂക്തത്തില്‍  ഇപ്രകാരം കാണാം."തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. " ശരീരത്തി ന്റെ രൂപഭംഗി പ്രകടമാവുകയും അംഗലാവണ്യം തെളിഞു കാണുകയും ചെയ്യാന്‍ ഇടയാക്കുന്ന ന്രിത്തച്ചുവടുകള്‍ ഈ വചനത്തിലെ വിലകിന്റെ പരിധിയില്‍ പെടുന്നതാണ്.


                                          33 :33  സൂക്തത്തില്‍ ഇപ്രകാരം കാണാം "നിങള്‍ നിങ്ങളുടെ വീടുകളില്‍  അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്." സ്ത്രീകള്‍ അന്യപുരുഷന്മാരുടെ മുന്‍ബില്‍ അംഗലാവണ്യവും ശരീര സൗന്ദര്യവും പ്രകടിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും നിശിദ്ധമാണെന്നതത്രെ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്. മുഖവും കൈപ്പട
ങ്ങളും ഒഴിച്ചുള്ള ശരീരഭാഗങ്ങളൊന്നും മുസ്ലിം സ്ത്രീ അന്യ പുരുഷന്മാരുടെ മുന്‍ബില്‍ വെളിപെടുത്തരുത് എന്ന വിലക്കില്‍ കലയുടെ  പേരില്‍ ഇളവൊന്നും ഉണ്ടായിരിക്കിÃ. എന്നാല്‍ സ്ത്രീകള്‍ മാത്രം പ്രേക്ഷകരായുള്ള  വേദിയില്‍ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് ഒരു സ്ത്രീ ന്രിത്തം പോലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് ഈ വിലക്കിന്റെ പരിധിയില്‍ ഉള്‍പെടുകയിÃ.